ആന്ധ്രയില്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്തു
ഹൈദരാബാദ്: ജയിഷ് ഇ മുഹമ്മദ് എന്ന തീവ്രവാദി സംഘടന ആന്ധ്രാപ്രദേശിലും കര്‍ണാടകത്തിലും നടത്താന്‍ നീക്കമിട്ടിരുന്ന ബോംബ് സ്ഫോടന പദ്ധതി പരാജയപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
ഹൈദരാബാദില്‍ അഞ്ച് ബോംബുകള്‍ പൊലീസ് കണ്ടെത്തി നിര്‍വീര്യമാക്കിയതോടെ വന്‍ദുരന്തം ഒഴിവായി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തീവ്രവാദികളെന്ന് സംശയിക്കുന്ന നാലു പേരെ ഹൈദരാബാദില്‍ അറസ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്നും സ്ഫോടകവസ്തു ശേഖരം പൊലീസ് പിടിച്ചെടുത്തു.
ഒക്ടോബര്‍ 12ന് നഗരത്തില്‍ നടന്ന ചാവേര്‍ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റിലായ മൂന്നു പേരില്‍ നിന്നാണ് ജയിഷ് ഇ മുഹമ്മദിന്റെ ആക്രമണ പദ്ധതിയെ കുറിച്ച് വിവരം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച മൊസരംഭബാഗില്‍ നിന്നും പൊലീസ് അറസ്റ് ചെയ്ത രണ്ടു പേരില്‍ നിന്നും10 കിലോഗ്രാം ടിഫിന്‍ ബോംബും സ്ഫോടനം നടത്താനുള്ള മറ്റ് സാമഗ്രികളും പൊലീസ് പിടിച്ചെടുത്തു. മറ്റു രണ്ടു പേരില്‍ നിന്ന് പിടിച്ചെടുത്ത മൂന്ന് ബോംബുകളും പൊലീസ് നിര്‍വീര്യമാക്കി. മേഡക് ജില്ലയിലെ സഹീറാബാദില്‍ നിന്നാണ് മറ്റൊരു ബോംബ് പിടിച്ചെടുത്തത്. ബിഡാറിലേക്ക് ബോംബുമായി അയച്ചയാളെ ഇനിയും കണ്ടെത്തിയിട്ടില്ല.
ജയിഷ് ഇ മുഹമ്മദിന്റെ ആക്രമണ പദ്ധതിയുടെ ഭാഗമായി ഇവരെ പല സ്ഥലങ്ങളിലേക്ക് ബോബുമായി അയച്ചതാണെന്ന് പൊലീസ് പറഞ്ഞു.
ദില്ലിയില്‍ അറസ്റിലായി ബംഗ്ലാദേശ് ബന്ധമുള്ള മൂന്ന് തീവ്രവാദികളെ ഞായറാഴ്ച ദില്ലിയില്‍ നിന്നും ഹൈദരാബാദിലേക്ക് കൊണ്ടുവന്ന് ചോദ്യം ചെയ്തപ്പോഴാണ് ആക്രമണ പദ്ധതിയെ കുറിച്ച് വിവരം ലഭിച്ചത്.












Click it and Unblock the Notifications