നരേന്ദ്രന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് നടപ്പിലാക്കും: മുഖ്യമന്ത്രി
ചങ്ങനാശേരി: എല്ലാ സമുദായങ്ങളുമായും ചര്‍ച്ച ചെയ്ത് എല്ലാവര്‍ക്കും സാമൂഹികനീതി കിട്ടുന്ന രീതിയില്‍ നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
മന്നത്ത് പത്മനാഭന്റെ 129-ാം ജയന്തി സമ്മേളനം പെരുന്ന മന്നം നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് നിയമസഭയില്‍ ചര്‍ച്ച നടത്തും. അഭിപ്രായ സമന്വയത്തിലൂടെയായിരിക്കും റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത്.
എന്‍എസ്എസിന്റെ സാമൂഹ്യനീതി എന്ന ആശയത്തെ സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസരംഗത്തും ആതുരസേവനരംഗത്തും എന്‍എസ്എസിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications