ഡിഐസിക്കൊപ്പം ആളുകളുണ്ട്: രാഘവന്‍
കോഴിക്കോട്: കെ.കരുണാകരന്റെ ഡിഐസിയ്ക്കൊപ്പം ആളില്ലെന്ന കോണ്‍ഗ്രസിന്റെ അഭിപ്രായം ശരിയല്ലെന്ന് സഹകരണമന്ത്രി എം.വി. രാഘവന്‍ പറഞ്ഞു. സിഎംപി മഹിളാ സംഘടനയുടെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യം മനസിലാക്കി പാളിച്ചകള്‍ തിരുത്തി മുന്നോട്ട് പോയാല്‍ യുഡിഎഫിന് നേട്ടമുണ്ടാക്കാനാകും.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കരുണാകരന്റെ പാര്‍ട്ടി ഇടത് മുന്നണിക്ക് അകത്താണോ പുറത്താണോ എന്ന് സിപിഎം ഔദ്യോഗിക നേതൃത്വം വ്യക്തമാക്കണം. എല്‍ഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ കരുണാകരന്റെ പാര്‍ട്ടിയെ മുന്നണിയില്‍ എടുക്കേണ്ട എന്ന് പറയുന്നു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും കരുണാകരനൊപ്പമല്ല. പിണറായി മാത്രമാണ് കരുണാകരനെ അനുകൂലിക്കുന്നത്.
അതിനാല്‍ ഇക്കാര്യത്തില്‍ പിണറായി വിജയനോ സിപിഎം ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ടോ ഉടന്‍ നിലപാട് വ്യക്തമാക്കണമെന്നും രാഘവന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications