മന്ത്രി ശക്തന്റെ കാറിടിച്ച് പെണ്‍കുട്ടിക്ക് പരിക്കേറ്റു
കരുനാഗപ്പള്ളി: ഗതാഗതമന്ത്രി എന്‍.ശക്തന്റെ കാറിടിച്ച് 10 വയസുകാരിക്ക് പരിക്കേറ്റു. ഷംസുദ്ദീന്റെ മകളായ ആമിന എന്ന കുട്ടിക്കാണ് പരിക്കേറ്റത്.
ജനുവരി രണ്ട് തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. റോഡ് കുറുകെ കടന്ന കുട്ടിയെ തിരുവനന്തപുരത്ത് നിന്നും ചങ്ങനാശേരിക്കു പോകുകയായിരുന്ന കാറിടിക്കുകയായിരുന്നു.
പരിക്കേറ്റ കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രി ശക്തന്‍ ആശുപത്രിയിലെത്തി ആമിനക്കു വേണ്ട എല്ലാ ചികിത്സാഏര്‍പ്പാടുകളും ചെയ്തു.












Click it and Unblock the Notifications