വെള്ളാപ്പള്ളിയുടെ നിലപാട് വ്യക്തിപരം: എന്‍എസ്എസ്
ചങ്ങനാശേരി: ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ അബ്രാഹ്മണരെ ശാന്തിമാരായി നിയമക്കരുതെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി എന്‍എസ്എസ് നേതാക്കള്‍ വ്യക്തമാക്കി.
നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സംവരണ പ്രശ്നത്തില്‍ ചര്‍ച്ചക്കു തയ്യാറാണെന്ന് എന്‍എസ്എസ് നേതാക്കള്‍ വ്യക്തമാക്കി. സാമൂഹികനീതി ലക്ഷ്യമാക്കിയുള്ള ചര്‍ച്ചകള്‍ക്കും വിട്ടുവീഴ്ചകള്‍ക്കും തയ്യാറാണ്. മുസ്ലിം സമുദായവുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും അവര്‍ പറഞ്ഞു.
ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ അബ്രാഹ്മണരെ ശാന്തിമാരായി നിയമക്കരുതെന്ന നിലപാടിനെതിരെ വെള്ളാപ്പള്ളി പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്. അത് എസ്എന്‍ഡിപിയുടെ അഭിപ്രായമല്ല. എസ്എന്‍ജിപിയുടെ അഭിപ്രായത്തെ എന്‍എസ്എസ് ബഹുമാനിക്കുന്നുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications