Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് ജനങ്ങളെ കബളിപ്പിക്കുന്നു: താമരാക്ഷന്‍

കൊച്ചി: യുഡിഎഫിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ആര്‍എസ് ബി(ബി) നേതാവ് എ.വി താമരാക്ഷന്‍ പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രക്ഷോഭത്തിന്റെ ഭാഗമായി ജനുവരി നാലിന് തിരുവനന്തപുരമൊഴികെ എല്ലാ ജില്ലകളിലും ധര്‍ണകള്‍ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് അഞ്ചിനായിരിക്കും ധര്‍ണ.

ഭരണകാലാവധി തീരാന്‍ മൂന്നുമാസം മാത്രം ബാക്കിയുള്ളപ്പോള്‍ പല പദ്ധതികളും പ്രഖ്യാപിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നത്. ബിജെപിയുമായി യുഡിഎഫിന് കഴിഞ്ഞ കുറച്ചുകാലങ്ങളായി സഖ്യമുണ്ട്. അതിപ്പോള്‍ മാത്രമാണ് വെളിച്ചത്തു വന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ അക്കൗണ്ട് തുറക്കാന്‍ സഹായിക്കുകയാണ് യുഡിഎഫ് ചെയ്യുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍എസ്പി (ബി) യായി തന്നെ ഇടതുമുന്നണിയില്‍ ഉണ്ടാകും. ഇടതുമുന്നണിയില്‍ ആര്‍എസ്ബി(ബി)യെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. ആര്‍എസ്പി ഇതിനെ എതിര്‍ക്കുമെന്ന് തോന്നുന്നില്ല. ഇക്കാര്യത്തില്‍ സിപിഎം, സിപിഐ എന്നീ കക്ഷികളുടെ നിലപാടുകളാകും നിര്‍ണ്ണായകമാവുക.

ഇടതുപക്ഷ ഐക്യത്തെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയാണ് എല്‍ഡിഎഫുമായി സഹകരിക്കുന്നതെന്ന് താമരാക്ഷന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+