Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാതി ദുരുപയോഗപ്പെടുത്തുന്നു: സുധീരന്‍

കാസര്‍കോഡ്: ജാതിയേയും വര്‍ഗീയതയേയും എതിര്‍ക്കുന്നവര്‍ തരംകിട്ടിയാല്‍ അതിന്റെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് രംഗത്തും ഇതിന്റെ പ്രതിഫലനങ്ങളുണ്ടാകുന്നുണ്ടെന്നും സുധീരന്‍ പറഞ്ഞു. സ്വാമി ആനന്ദതീര്‍ത്ഥന്റെ ജന്മദിനാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തിരുവിതാകൂര്‍ ദേവസ്വംബോര്‍ഡിനെ അഴിമതിവിമുക്തമാക്കാന്‍ എന്‍എസ്എസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സ്വാഗതാര്‍ഹമാണ്. എങ്കിലും അബ്രാഹ്മണര്‍ക്ക് ശാന്തിപ്പണി പാടില്ലെന്ന എന്‍എസ്എസ് നയത്തോട് യോജിക്കാനാവില്ല. അയിത്തവും അനാചാരവും കാലാഹരണപ്പെട്ടെങ്കിലും ശാന്തിപ്പണിക്ക് ജാതി പരിഗണിക്കുന്നതുള്‍പ്പെടെയുളള തീരുമാനങ്ങളും ചിന്തകളും സാമൂഹിക സംഘര്‍ഷം വളര്‍ത്തും.

ശ്രീനാരായണ ഗുരുവിന്റെയും സ്വാമി ആനന്ദതീര്‍ത്ഥന്റെയും ശക്തിചൈതന്യം നിലനില്‍ക്കുന്ന നാട്ടില്‍ ജാതിയുടെ പേരില്‍ അവസരം നിഷേധിക്കുന്നത് അനീതിയാണെന്നും സുധീരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+