എന്‍എസ്എസ് നിലപാട് സുപ്രീംകോടതിയോടുള്ള അനാദരവ്: വെളളാപ്പള്ളി
കൊച്ചി: ബ്രാഹ്മണരല്ലാത്തവരെ ക്ഷേത്രപൂജാരികളായി നിയമിക്കുന്നതിനെ അംഗീകരിക്കില്ലെന്ന എന്‍എസ്എസ് നിലപാട് സുപ്രീംകോടതിയെ അനാദരിക്കലാണെന്ന് എന്‍എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍ പറഞ്ഞു.
അബ്രാഹ്മണരെ ക്ഷേത്രപൂജാരികളായി നിയമിക്കാനുള്ള നടപടിയില്‍ നിന്ന് ഹൈന്ദവ പൊതുവിശ്വാസം മാനിച്ച് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പിന്തിരിയണമെന്ന് മന്നം ജയന്തിയുടെ ഭാഗമായി ചേര്‍ന്ന അഖിലകേരളനായര്‍ പ്രതിനിധി സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതെക്കുറിച്ച് പ്രതികരിക്കവെയാണ് വെള്ളാപ്പളളി ഇങ്ങനെ പറഞ്ഞത്.












Click it and Unblock the Notifications