Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്രാന്‍സില്‍ ഇന്ത്യന്‍ വംശജനുള്‍പ്പെടെ നാല് പര്‍വതാരോഹകര്‍ മരിച്ചു

ഫ്രാന്‍സ്: ഫ്രാന്‍സിലെ ആല്‍പ്സ് പര്‍വതനിരകളില്‍ ഇന്ത്യാക്കാരനുള്‍പ്പെടെയുളള നാല് പര്‍വതാരോഹകര്‍ കനത്ത മഞ്ഞില്‍ പെട്ട് മരിച്ചു. രണ്ടുപേരെ കാണാതായി.

കൗര്‍ഷെവല്‍ ഹില്‍സ്റേഷനില്‍ കാലിഫോര്‍ണിയയില്‍ താമസിക്കുന്ന അജയ് താംബേ എന്ന ഇന്ത്യന്‍ വംശജനാണ് മരിച്ചത്. വലോയര്‍ ഹില്‍സ്റേഷനില്‍ പര്‍വതാരോഹണത്തിനിടെ ഒരു സ്ത്രീ മഞ്ഞുവീഴ്ചയില്‍ പെട്ട് മരിച്ചു. 50 വയസു വരുന്ന ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മോണ്ട്ബ്ലാങ്ക് പര്‍വ്വതനിരയുടെ അടിയിലായാണ് രണ്ട് പര്‍വ്വതാരോഹകരുടെ മൃതദേഹം കണ്ടെത്തിയത്. ഇവര്‍ താഴെ വീണതാണോ അതോ മഞ്ഞില്‍ പെട്ട് മരിച്ചതാണോയെന്ന കാര്യം വ്യക്തമല്ല. വിദേശികളായ ഇവരെ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

മോണ്ട് ബ്ലാങ്ക് പര്‍വതത്തില്‍ തന്നെ ഒരു പര്‍വതാരോഹകനെ കാണാതായിട്ടുണ്ട്. മറ്റൊരാളെ സെയ്ന്റ് കൊളംബന്‍ലെസ് വിലാര്‍ഡ്സ് എന്ന ചെറുപര്‍വതത്തില്‍ കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+