ആസ്ത്രേലിയയില്‍ വിമാനം തകര്‍ന്ന് ഒരാള്‍ മരിച്ചു
സിഡ്നി: കിഴക്കന്‍ ആസ്ത്രേലിയയില്‍ ഒറ്റ എന്‍ഞ്ചിന്‍ വിമാനം തകര്‍ന്ന് ഒരാള്‍ മരിച്ചു. നാലുപേരെ കാണാതായി.
ജനവരി രണ്ട് തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. ഏഴുപേരുമായി പറന്നുയര്‍ന്ന വിമാനം അല്‍പസമയത്തിന് ശേഷം ഇപ്സ്വിച്ച് എന്ന സ്ഥലത്തിനടുത്ത റിസര്‍വോയറില്‍ തകര്‍ന്നുവീഴുകയായിരുന്നു. ഒരു പൈലറ്റും ആറ് പാരച്യൂട്ട് പരിശീലകരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ രണ്ടുപേര്‍ രക്ഷപ്പെട്ടു.
സെസ്ന 206 വിഭാഗത്തില്‍ പെട്ട വിമാനമാണ് തകര്‍ന്നത്.












Click it and Unblock the Notifications