പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: ഹൈദരാബാദില്‍ സുരക്ഷ ശക്തമാക്കി
ഹൈദരാബാദ്: ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ജനവരി മൂന്ന് ചൊവ്വാഴ്ച രാത്രിയെത്തുന്ന സാഹചര്യത്തില്‍ ഹൈദരാബാദില്‍ സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കി.
ഹൈദരാബാദില്‍ അക്രമം നടത്താന്‍ പദ്ധതിയിട്ടുവെന്ന് കരുതുന്ന രണ്ടു പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ കൂടുതല്‍ ശക്തമാക്കിയിരിക്കുന്നത്.
രാജേന്ദ്രനഗറില്‍ ആചാര്യ എന്‍.ജി.രംഗ കാര്‍ഷിക സര്‍വകലാശാലയുടെ ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി ഹൈദരാബാദിലെത്തുന്നത്. തുടര്‍ന്ന് അദ്ദേഹം ഔട്ടര്‍റിംഗ് റോഡ് പദ്ധതിയുടെ തറക്കല്ലിടാനായി ഷംസാബാദിലെത്തും. ഇവിടെ അദ്ദേഹം ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യും. രണ്ട് ചടങ്ങുകളും നടക്കുന്ന സ്ഥലങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications