Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടക മുഖ്യമന്ത്രി ധരംസിംഗിന്റെ വീട്ടില്‍ വ്യാജബോംബ് ഭീഷണി

ബാംഗ്ലൂര്‍: കര്‍ണാടക മുഖ്യമന്ത്രി ധരംസിംഗിന്റെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഫോണ്‍ സന്ദേശം ആശങ്ക പരത്തി. തുടര്‍ന്ന സുരക്ഷാസൈനികര്‍ നടത്തിയ തിരച്ചില്‍ ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു.

ഗുല്‍ബര്‍ഗയിലെ ധരംസിംഗിന്റെ വീട്ടിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഫോണ്‍സന്ദേശം ലഭിച്ചത്. സുരക്ഷാസൈനികരും ബോംബ് സ്ക്വാഡും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ അനുഗ്രഹയില്‍ അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടേയും സാന്നിധ്യത്തിലാണ് തിരച്ചില്‍ നടത്തിയത്.

പുതുവര്‍ഷത്തലേന്ന് മുഖ്യമന്ത്രിയുടെ വീട്ടില്‍ മൂന്ന് ബോംബ് സ്ഫോടനങ്ങള്‍ നടത്തുമെന്നും നേരത്തെ ഒരു മാധ്യമഓഫീസിലേക്ക് ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു.

ഐഐഎസ്സി ആക്രമണത്തിന് ശേഷം ബാംഗ്ലൂരില്‍ പലയിടങ്ങളിലും ബോംബ് വച്ചതായി ലഭിക്കുന്ന അജ്ഞാത ഫോണ്‍ സന്ദേശങ്ങള്‍ പൊലീസിന് തലവേദനയായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+