പുറത്തായ രണ്ട് എംപിമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി
ദില്ലി: ചോദ്യമുന്നയിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് പാര്‍ലമെന്റില്‍ നിന്നും പുറത്താക്കപ്പെട്ട 11 എംപിമാരില്‍ രണ്ടു പേര്‍ പാര്‍ലമെന്റ് നടപടിക്കെതിരെ ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
യുപിയിലെ മിര്‍സാപൂരില്‍ നിന്നുള്ള നരേന്ദ്ര കുമാര്‍ കുശ്വാര്‍, ബീഹാറിലെ പാംപൂരില്‍ നിന്നുള്ള ആര്‍ജെഡി എംപി മനോജ് കുമാര്‍ എന്നിവരാണ് തങ്ങളെ പുറത്താക്കിയ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ ഉത്തരവ് റദ്ദാക്കമമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
പാര്‍ലമെന്റിന്റെ നടപടി ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് ഹര്‍ജിയില്‍ ആരോപിച്ചു. സാമൂഹികനീതി ഉറപ്പുവരുത്തുന്നതിനുള്ള തത്വങ്ങള്‍ പാലിച്ചിട്ടില്ലെന്നും തങ്ങളുടെ വാദം അവതരിപ്പിക്കാന്‍ മതിയായ സമയം എംപിമാര്‍ക്കു നല്‍കിയിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.












Click it and Unblock the Notifications