ഐഐഎസ്സി ആക്രമണം: ലഷ്കര്‍ ഭീകരന്‍ അറസ്റില്‍
ബാംഗ്ലൂര്‍: ഐഐഎസ്സി ആക്രമണവുമായി ബന്ധപ്പെട്ട് ഒരു ലഷ്കര്‍ ഇ തോയിബ ഭീകരനെ ബാംഗ്ലൂര്‍ പൊലീസ് അറസ്റ് ചെയ്തു. അബ്ദുള്‍ റഹ്മാന്‍ എന്നയാളെയാണ് അറസ്റ് ചെയ്തത്.
ആന്ധ്രാപ്രദേശിലെ നല്‍ഗോണ്ടയില്‍ നിന്നും പ്രത്യേക അന്വേഷണസംഘമാണ് കഴിഞ്ഞ ബുധനാഴ്ച ഇയാളെ അറസ്റ് ചെയ്തത്. ജനവരി രണ്ട് തിങ്കളാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ 14 ദിവസത്തേക്ക് പൊലീസ് കസ്റഡിയില്‍ റിമാന്റ് ചെയ്തു.
ദക്ഷിണേന്ത്യയിലെ ലഷ്കര്‍ ഇ തോയിബയുടെ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ആളാണ് റഹ്മാനെന്ന് പൊലീസ് കമ്മിഷണര്‍ അജയ്കുമാര്‍ സിംഗ് പറഞ്ഞു. ഇയാളില്‍ നിന്ന് ഒന്നും കണ്ടെടുക്കാനായിട്ടില്ലെന്നും സിംഗ് അറിയിച്ചു.
ഡിസംബര്‍ 28ന് ഐഐഎസ്സിക്കു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഒരു പ്രൊഫസര്‍ മരിക്കുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications