ഫോണ്‍ ചോര്‍ത്തിയതിനു പിന്നില്‍ 10, ജന്‍പഥ്: മുലായം
ലക്നൗ: സമാജ്വാദി പാര്‍ട്ടി നേതാവ് അമര്‍സിംഗിന്റെ ഫോണ്‍ ചോര്‍ത്തിയതിനു പിന്നില്‍ ദില്ലിയിലെ 10, ജന്‍പഥാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുലായംസിംഗ് യാദവ് ആരോപിച്ചു.
രാഷ്ട്രത്തിന്റെ സുരക്ഷക്കു തന്നെയുള്ള ഭീഷണിയാണിത്. ദില്ലിയിലെ ഓഫീസ് രാത്രി തുറന്ന് കടലാസുകള്‍ നീക്കിയതായി തനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. റിലയന്‍സുമായി ബന്ധമുള്ള എല്ലാ പേപ്പറുകളും നീക്കം ചെയ്തിട്ടുണ്ട്. 10, ജനപഥിലെ ആളുകളാണ് ഈ സംഭവത്തിന് ഉത്തരവാദി.
ഈ കേസ് അന്വേഷിക്കുന്നതില്‍ സിബിഐയെ തനിക്കു വിശ്വാസമില്ല. ഉത്തര്‍പ്രദേശ് പൊലീസിന്റെ പ്രത്യേക ദൗത്യസേനയുടെ അന്വേഷണം ഈ സംഭവത്തിലുണ്ടാവണം- മുലായം പറഞ്ഞു.
അതിനിടെ അമര്‍സിംഗിന്റെ ഫോണ്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് ഒരാളെ കൂടി ദില്ലി പൊലീസ് ചൊവ്വാഴ്ച അറസ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications