പ്രദീപ് ജെയിന്‍ കൊലക്കേസില്‍ അബു സലീം കുറ്റം സമ്മതിച്ചു
ദില്ലി: പ്രദീപ് ജെയില്‍ കൊലക്കേസില്‍ അബു സലീം കുറ്റം സമ്മതിച്ചതായി ഒരു വാര്‍ത്താചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. സലീമിന്റെ കുറ്റസമ്മതം മുംബൈയില്‍ രേഖപ്പെടുത്തിയിട്ടുണടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
1995ലാണ് കെട്ടിടവ്യവസായിയായ പ്രദീപ് ജെയിന്‍ കൊല്ലപ്പെട്ടത്. മറ്റൊരു വ്യവസായിക്ക് ജെയിനിന്റെ കൈവശമുണ്ടായിരുന്ന ഭൂമി കുറഞ്ഞ വിലക്ക് നല്‍കാന്‍ അബു സലീം ആവശ്യപ്പെട്ടിരുന്നു. ഇത് സമ്മതിക്കാതിരുന്നതിന് സലീമിന്റെ നിര്‍ദേശപ്രകാരം അനുയായികള്‍ പ്രദീപ് ജെയിനെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.












Click it and Unblock the Notifications