അബു സലീമിനെ ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റ് ചെയ്തു
മുംബൈ: അധോലോക നേതാവ് അബു സലീമിനെ മുംബൈയിലെ ടാഡ കോടതി ജനുവരി 31 വരെ ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റ് ചെയ്തു. 1993ലെ മുംബൈ സ്ഫോടനക്കേസ് അന്വേഷിക്കുന്ന ആര്‍തര്‍ റോഡ് ജയില്‍ കോംപ്ലക്സിലെ ടാഡ കോടതിയില്‍ സലീമിനെ ഹാജരാക്കാനുള്ള സൗകര്യത്തിനു വേണ്ടിയാണിത്.
പ്രദീപ് ജെയിന്‍ കൊലക്കേസ് വിചാരണ നടക്കുന്ന സെഷന്‍സ് കോടതിയിലെ ടാഡ കോടതി ഈ കേസിലെ മറ്റു കുറ്റവാളികളായ നയീം ഖാന്‍, മെഹന്തി ഹസന്‍ എന്നിവരുടെ പൊലീസ് കസ്റഡി ജനുവരി 17 വരെയും വീരേന്ദ്രകുമാര്‍ ജാമ്പിന്റെ ജുഡീഷ്യല്‍ കസ്റഡി ജനുവരി 14 വരെയും നീട്ടിയിട്ടുമുണ്ട്.












Click it and Unblock the Notifications