തിരുവനന്തപുരത്ത് ഓട്ടോ മറിഞ്ഞ് 12 കുട്ടികള്‍ക്ക് പരിക്ക്
തിരുവനന്തപുരം: മണ്ണന്തല സെന്റ് തോമസ് സ്കൂളിലേക്ക് കുട്ടികളേയും കയറ്റിപ്പോകുകയായിരുന്ന ഓട്ടോ മറിഞ്ഞ് 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല.
അമ്പലത്തുനട ഗുരുമന്ദിരത്തിന് സമീപം ജനുവരി മൂന്ന് ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. അമിതവേഗത്തില്‍ പാഞ്ഞുവന്ന ടിപ്പര്‍ലോറി കണ്ട് റോഡിന്റെ വശത്തേക്ക് വെട്ടിത്തിരിക്കവേയാണ് ഓട്ടോറിക്ഷ മറിഞ്ഞത്.
അപകടത്തില്‍ കാര്യമായി പരിക്കേറ്റ ജിബിന്‍ എന്ന കുട്ടിയെ എസ്എടി ആശുപത്രിയിലും നെവിന്‍ എന്ന കുട്ടിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു.












Click it and Unblock the Notifications