കോഴിക്കോട് 45 ജലാറ്റിന്‍ സ്റിക്കുകള്‍ കണ്ടെടുത്തു
കോഴിക്കോട്: നഗരത്തിലെ കെഎസ്ആര്‍ടിസി ബസ് സ്റാന്‍ഡില്‍ നിന്ന് വന്‍ സ്ഫോടകവസ്തുശേഖരം പിടിച്ചെടുത്തു.
ബസ് സ്റാന്റിലെ ക്ലോക്ക് റൂമില്‍ സൂക്ഷിച്ചിരുന്ന പൊതിയില്‍ ഉഗ്ര സ്ഫോടന ശേഷിയുള്ള 45 ജലാറ്റിന്‍ സ്റിക്കുകളാണ് കണ്ടെടുത്തത്. ഇവ പ്ലാസ്റിക്ക് കവറിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഇതിനൊപ്പം ഒരു എഴുത്തും ഉണ്ടായിരുന്നു. കോഴിക്കോട്ടെ ചില സ്വകാര്യ ആശുപത്രികളും സിനിമാ തിയേറ്ററുകളും തകര്‍ക്കുമെന്നായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്.
വെല്ലൂരിലെ സ്ഫോടക നിര്‍മ്മാണ ശാലയിലാണ് ജലാറ്റിന്‍ സ്റിക്കുകള്‍ ഉണ്ടാക്കിയതെന്ന സൂചനയുണ്ട്. എറണാകുളത്ത് നിന്ന് സ്ഫോടക വസ്തു വിദഗ്ധര്‍ എത്തി ജലാറ്റിന്‍ സ്റിക്കുകള്‍ പരിശോധിച്ചു.
പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിസംബര്‍ 28നാണ് ജലാറ്റിന്‍ സ്റിക്കുകളടങ്ങിയ പൊതി ക്ലോക്ക് റൂമില്‍ കിട്ടുന്നത്. സൈനുദ്ദീന്‍ എന്ന പേരിലൊരാളാണ് ഇത് സൂക്ഷിക്കാനായി ക്ലോക്ക് റൂമില്‍ നല്‍കിയത്. എന്നാല്‍ ജനുവരി ഒന്നായിട്ടും ആരും പൊതി തേടി എത്തിയില്ല. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയും ഞായറാഴ്ച വൈകിട്ട് പൊലീസ് സ്ഥലത്തെത്തി പൊതി പരിശോധിക്കുകയുമായിരുന്നു.
ജലാറ്റിന്‍ സ്റിക്കുകളാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് അവ നടക്കാവ് സ്റേഷനിലേയ്ക്ക് മാറ്റി. കമ്മീഷണര്‍ എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ട്. ബോബ് സ്ക്വാഡും നടക്കാവ് സ്റേഷനില്‍ എത്തി.
ജലാറ്റിന്‍ സ്റിക്കുകള്‍ സ്വമേധയാ സ്ഫോടനമുണ്ടാക്കാന്‍ പോന്നവയായിരുന്നില്ല. എന്നാല്‍ തീപ്പൊരിയോ മറ്റോ ഇതില്‍ വീണാല്‍ വന്‍ സ്ഫോടനമുണ്ടാവുമെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications