ഐസ്ക്രീം കേസില്‍ മജിസ്ട്രേറ്റുമാരുടെ വിസ്താരം തുടങ്ങി
കോഴിക്കോട്: കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിലെ മുഖ്യസാക്ഷി റജീനയുടെ മൊഴിയെടുത്ത മജിസ്ട്രേറ്റുമാരെ വിസ്തരിക്കാന്‍ തുടങ്ങി. തലശേരി അഡീഷണല്‍ ജഡ്ജി വി.ജി അനില്‍കുമാര്‍, തൊടുപുഴ സബ് ജഡ്ജി കെ. മാധവന്‍ എന്നിവരെയാണ് വിസ്തരിക്കുന്നത്.
കോഴിക്കോട് പ്രിന്‍സിപ്പല്‍ അസിസ്റന്റ് സെഷന്‍സ് കോടതിയിലാണ് മജിസ്ട്രേറ്റുമാരെ വിസ്തരിക്കുന്നത്.
ഇപ്പോള്‍ തൊടുപുഴ സബ്ജഡ്ജിയായ വി.ജി.അനില്‍ കുമാര്‍ കുന്ദമംഗലം മജിസ്ട്രേറ്റ് ആയിരിക്കവെ 164-ാം വകുപ്പ് പ്രകാരം റെജീനയുടെ മൊഴി എടുത്തിരുന്നു. തൊടുപുഴ സബ്ജഡ്ജിയായ കെ.മാധവന്‍ കോഴിക്കോട് മജിസ്ട്രേറ്റ് ആയിരിക്കവെയാണ് കെ.മാധവന്‍ റജീനയുടെ മൊഴി എടുക്കുന്നത്. കേസുമായി ബന്ധപ്പെട്ട് റജീനയുടെ ആദ്യമൊഴിയും ഇതാണ്. ഇരുവര്‍ക്കും റജീന നല്‍കിയ മൊഴികള്‍ വ്യത്യസ്തമായതു കൊണ്ടാണ് മജിസ്ട്രേറ്റുമാരെ വിസ്തരിക്കുന്നത്.
ഒരു കേസില്‍ നേരത്തെ മൊഴിയെടുത്ത മജിസ്ട്രേറ്റുമാരെ വിസ്തരിക്കുന്നത് ഇത് ആദ്യമാണ്.












Click it and Unblock the Notifications