കെപിസിസി ഭാരവാഹികളുടെ യോഗം ചൊവ്വാഴ്ച
കൊച്ചി: കെപിസിസി ഭാരവാഹികളുടെ യോഗം ജനുവരി മൂന്ന് ചൊവ്വാഴ്ച കൊച്ചിയില്‍ ചേരും.
നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതു സംബന്ധമായ കാര്യങ്ങളായിരിക്കും യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയം. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമവായത്തിലൂടെ നടപ്പാക്കാനുള്ള നടപടികളാകും പരിഗണിക്കുക.
തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയേയും പോഷക സംഘടനകളേയും സജ്ജമാക്കുക, ഡിസിസിപുനസംഘടന, ലാവ്ലിന്‍ പ്രശ്നം തുടങ്ങിയവയും യോഗത്തില്‍ ചര്‍ച്ച ചെയ്യും.












Click it and Unblock the Notifications