ഭൂമി കൈമാറ്റത്തില്‍ തെറ്റില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയിരുന്ന ഭൂമി കുറഞ്ഞ വിലയ്ക്ക് കൈമാറുന്നതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് ജനവരി മൂന്ന് ചൊവ്വാഴ്ച സംസ്ഥാന തല റവന്യൂ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയിരുന്ന കരമന എന്‍എസ് എസ് കോളജ്, എംജി കോളജ് എന്നിവിടങ്ങളിലെ ഭൂമി സെന്റിന് 100 രൂപ വച്ച് പതിച്ചു നല്‍കുന്നതില്‍ തെറ്റില്ല. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കു മാത്രമേ ഈ ഭൂമി ഉപയോഗിക്കാവൂയെന്ന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
റവന്യൂ കെ.എം. മാണി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മേയര്‍ സി.ജയന്‍ബാബു, വര്‍ക്കല രാധാകൃഷ്ണന്‍, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.
റവന്യു അദാലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ആനുകൂല്യം ലഭിക്കാന്‍ അര്‍ഹരായ 125 പേരില്‍ നിന്നും അഞ്ചു പേര്‍ക്ക് മുഖ്യമന്ത്രി നേരിട്ട് ആനുകൂല്യം വിതരണം ചെയ്തു.












Click it and Unblock the Notifications