നടി ഫിലോമിന അന്തരിച്ചു
ചെന്നൈ: പ്രശസ്ത ചലച്ചിത്രനടി ഫിലോമിന (74) അന്തരിച്ചു. ജനവരി രണ്ട് തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ ചെന്നൈയിലുള്ള കെ.കെ.നഗര്‍ നശപ്പാക്കത്ത് മകന്‍ ജോസഫിന്റെ വീട്ടിലായിരുന്നു അന്ത്യം.
കടുത്ത അസുഖങ്ങളെ തുടര്‍ന്ന് ഫിലോമിന കഴിഞ്ഞ രണ്ടു മാസമായി അബോധാവസ്ഥയിലായിരുന്നു. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ 23നാണ് ഫിലോമിനയെ കോടമ്പാക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സ ഫലിക്കാത്തതിനെ തുടര്‍ന്ന് അതീവഗുരുതരാവസ്ഥയിലായ ഫിലോമിനയെ നവംബര്‍ 29ന് വീട്ടില്‍ തിരിച്ചുകൊണ്ടുവന്നു. കടുത്ത പ്രമേഹ രോഗി കൂടിയായിരുന്നു.
ജോസഫ് ഏകമകനാണ്. മരുമകള്‍ ഡയാന. ശവസംസ്കാരം ബുധനാഴ്ച ചെന്നൈയില്‍ നടക്കും.
ഒട്ടേറെ കോമഡി വേഷങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരെ ചിരിപ്പിച്ച ഫിലോമിന 760ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പി.ജെ.ആന്റണിയുടെ നാടകങ്ങളിലൂടെ അഭിനയജീവിതം ആരംഭിച്ച ഫിലോമിന 1964ല്‍ കുട്ടിക്കുപ്പായം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്.
ഓളവും തീരവും, തുറക്കാത്ത വാതില്‍, ചാട്ട, തനിയാവര്‍ത്തനം എന്നീ സിനിമകളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ഭര്‍ത്താവ് ആന്റണി 41 വര്‍ഷം മുമ്പ് മരിച്ചു.












Click it and Unblock the Notifications