Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവീണ്‍ വധക്കേസില്‍ പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷ ബുധനാഴ്ച

കോട്ടയം: പ്രവീണ്‍ വധക്കേസില്‍ മുഖ്യപ്രതി ഡിവൈഎസ്പി ഷാജി, ബിനു ജോസഫ് എന്നിവര്‍ കുറ്റക്കാരാണെന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി. ഇവര്‍ക്കുളള ശിക്ഷ ജനുവരി നാല് ബുധനാഴ്ച വിധിക്കും.

ജില്ലാ സെഷന്‍സ് ജഡ്ജി ആര്‍. നടരാജനാണ് വിചാരണ പൂര്‍ത്തിയാക്കി പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

2005 ഫെബ്രുവരി 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യയുമായി പ്രവീണിന് ബന്ധമുണ്ടെന്ന സംശയത്താല്‍ ഷാജി പ്രവീണിനെ വാടകക്കൊലയാളികളുടെ സഹായത്തോടെ കഴുത്തു മുറുക്കി കൊല്ലുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം വെട്ടി കഷണങ്ങളാക്കി ചാക്കിലും പ്ലാറ്റിക് കവറിലുമാക്കി വിവിധയിടങ്ങളില്‍ ഉപേക്ഷിച്ചു.

16ന് ആര്‍പ്പൂക്കരയിലെ ചീപ്പുങ്കല്‍ പാലത്തിനടിയില്‍ ആറ്റില്‍ നിന്നും രണ്ടുകാലുകള്‍ കണ്ടെത്തിയതോടെയാണ് അന്വേഷണം തുടങ്ങിയത്. 18ന് തന്റെ മകനെ കാണാനില്ലെന്ന് കാണിച്ച് പ്രവീണിന്റെ അച്ഛന്‍ പരാതി നല്‍കുകയും തുടര്‍ന്ന് കാലുകള്‍ പ്രവീണിന്റേതാണെന്ന് തിരിച്ചറിയുകയുമായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ തലയും മറ്റ് ശരീരഭാഗങ്ങളും കണ്ടെടുത്തു. ഇവ ഡിഎന്‍എ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. പ്രവീണിന്റെ സുഹൃത്ത് കൂടിയായിരുന്ന ബിനുവിനെ ചോദ്യം ചെയ്തപ്പോഴാണ് കേസില്‍ നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചത്.

പൊലീസ് ഉദ്യോഗസ്ഥന്‍ കുറ്റവാളിയാകുന്ന അപൂര്‍വം കേസുകളില്‍ ഒന്നാണ് ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+