ഇന്തോനേഷ്യയില്‍ പ്രളയത്തില്‍ 57 പേര്‍ മരിച്ചു
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ പ്രളയത്തില്‍ 57 പേര്‍ മരിച്ചു. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഞായറാഴ്ചയുണ്ടായ കനത്ത മഴയെ തുടര്‍ന്നാണ് ഇന്തോനേഷ്യയില്‍ പ്രളയം ദുരന്തം വിതച്ചത്. ചെളിയില്‍ നിന്നും തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ചൊവ്വാഴ്ച 23 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെ മരണസംഖ്യ 57 ആയി.
പ്രളയത്തില്‍ ആയിരങ്ങള്‍ ഭവനരഹിതരായിരിക്കുകയാണ്. ആറ് ഗ്രാമങ്ങളാണ് പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്നത്. പ്രളയബാധിതരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കാപ്പി തോട്ടങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവരെയാണ് പ്രളയം മുഖ്യമായും ബാധിച്ചത്.
ഇന്തോനേഷ്യയില്‍ എല്ലാ വര്‍ഷവും കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ദുരന്തം വിതക്കാറുണ്ട്.












Click it and Unblock the Notifications