ഫിജിക്കടുത്ത് കടലില്‍ ശക്തമായ ഭൂചലനം
സുവ: ഫിജിക്കടുത്ത് സൗത്ത് പസഫിക് സമുദ്രത്തില്‍ ജനുവരി മൂന്ന് ചൊവ്വാഴ്ച 7.1 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായി. ഇന്ത്യന്‍ സമയം വെളുപ്പിന് 3.43ന് ഭൂനിരപ്പില്‍ നിന്നും 579 കിലോമീറ്റര്‍ താഴെയായി സമുദ്രാന്തര്‍ഭാഗത്താണ് ഭൂചലനമുണ്ടായത്.
ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല. ഭൂചലനത്തിന്റെ ഫലമായി സുനാമിയുണ്ടാകാനുള്ള സാധ്യതകള്‍ കാണുന്നില്ലെന്ന് ഹവായ് അടിസ്ഥാനമായുള്ള പസഫിക് സുനാമി മുന്നറിപ്പുകേന്ദ്രം അറിയിച്ചു.
ഭൂനിരപ്പില്‍ നിന്നും ഏറെ താഴെയായാണ് ചലനമുണ്ടായതെന്നതു കൊണ്ട് ഫിജിയിലോ സമീപപ്രദേശങ്ങളിലോ ഭൂചലനം അനുഭവപ്പെട്ടില്ല.












Click it and Unblock the Notifications