ഏറ്റുമുട്ടലില്‍ മൂന്ന് അസം റൈഫിള്‍സ് സൈനികര്‍ കൊല്ലപ്പെട്ടു
ഇംഫാല്‍: താമെംഗ്ലോഗ് ജില്ലയില്‍ യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് അസം റൈഫിള്‍സ് സൈനികര്‍ കൊല്ലപ്പെട്ടു. അഞ്ചു സൈനികര്‍ക്ക് പരിക്കേറ്റു.
ജനുവരി മൂന്ന് ചൊവ്വാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായത്. 36-ാം ബെറ്റാലിയനിലെ സൈനികരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം യുഎന്‍എല്‍എഫ് ഏറ്റെടുത്തിട്ടുണ്ട്. ആക്രമണത്തില്‍ ചില യുഎന്‍എല്‍എഫ് അംഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്.












Click it and Unblock the Notifications