ബിജെപി ദേശീയകൗണ്‍സില്‍ ജനവരി അവസാനം ചേരും
ദില്ലി: രാജ്നാഥ് സിംഗിനെ പുതിയ പ്രസിഡന്റാക്കിയുള്ള തീരുമാനം ഔദ്യോഗികമായി അംഗീകരിക്കുവാന്‍ ബിജെപി ദേശീയ കൗണ്‍സില്‍ ജനവരി അവസാനം യോഗം ചേരും.
യോഗം ചേരുന്നതിനായി ജനവരി 26ന് മുന്‍പോ അതിനു ശേഷമോ സൗകര്യപ്രദമായ ഒരു ദിവസം തീരുമാനിക്കുന്നതിനു വേണ്ടി മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ വാജ്പേയി, അദ്വാനി എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
2007 ഫിബ്രവരിയില്‍ ബിജെപി ദേശീയ കൗണ്‍സിലിന്റെ കാലാവധി തീരുന്നതു വരെയാണ് രാജ്നാഥിന്റേയും കാലാവധി. എന്നാല്‍ പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന ദേശീയകൗണ്‍സിലിന് രാജ്നാഥ് സിംഗിനെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കാന്‍ കഴിയും.
600 അംഗ കൗണ്‍സിലില്‍ 40 പേരെ പാര്‍ട്ടി നേതാവാണ് നാമനിര്‍ദേശം ചെയ്യുന്നത്. ബിജെപി ഭരണത്തിലുള്ള സംസ്ഥാനത്തെ മുഖ്യമന്ത്രിമാരും സംസ്ഥാന പാര്‍ട്ടി പ്രസിഡന്റുമാരും 150ഓളം ദേശീയ നിര്‍വാഹക സമിതി അംഗങ്ങളും ദേശീയ കൗണ്‍സിലില്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കും.












Click it and Unblock the Notifications