രാജ്നാഥിന്റെ സംഘത്തില്‍ മുതിര്‍ന്ന നേതാക്കളുണ്ടാവില്ല
ദില്ലി: ബിജെപി പ്രസിഡന്റ് രാജ്നാഥ് സിംഗിന്റെ സംഘത്തില്‍ മുതിര്‍ന്ന നേതാക്കളുണ്ടായേക്കില്ല. വെങ്കയ്യാ നായിഡുവിനെയും കല്യാണ്‍സിംഗിനെയും ഭാരവാഹികളാക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.
എല്‍.കെ.അദ്വാനിയുടെ കീഴില്‍ വൈസ് പ്രസിഡന്റായിരുന്ന വെങ്കയ്യ നായിഡു തന്നെ ആ സ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്നാഥ് തന്റെ ജൂനിയര്‍ ആണെന്ന മുന്‍വിധിയാണ് വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ വെങ്കയ്യയെ പ്രേരിപ്പിക്കുന്നതെന്ന് അഭ്യൂഹമുണ്ട്. വൈസ് പ്രസിഡന്റായിരുന്ന കല്യാണ്‍സിംഗും രാജ്നാഥിന്റെ കീഴില്‍ തുടരാന്‍ താത്പര്യമില്ലായ്മ പ്രകടിപ്പിച്ചിട്ടുണ്ട്.
പുതിയ ഭാരവാഹികളെ തീരുമാനിക്കുന്നതിന് വെങ്കയ്യ, ബാല്‍ ആപ്തെ, അരുണ്‍ ജെറ്റ്ലി തുടങ്ങിയ മുതിര്‍ന്ന നേതാക്കളുമായി തിങ്കളാഴ്ച രാജ്നാഥ് ചര്‍ച്ച നടത്തിയിരുന്നു. മുരളി മനോഹര്‍ ജോഷി, പ്രമോദ് മഹാജന്‍ എന്നിവരുമായി അദ്ദേഹം ചൊവ്വാഴ്ച വിപുലമായ ചര്‍ച്ച നടത്തി. ആര്‍എസ്എസ് നേതാക്കളുമായും രാജ്നാഥ് ചര്‍ച്ച നടത്തിയേക്കും.
രാജ്യസഭയിലെ ഉപനേതാവായി തുടരാനാണ് തനിക്ക് താത്പര്യമെന്ന് മറ്റൊരു മുതിര്‍ന്ന നേതാവായ സുഷമ സ്വരാജ് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മുഖ്തര്‍ അബ്ബാസ് നഖ്വി വൈസ് പ്രസിഡന്റായി തുടരുമോ എന്ന് വ്യക്തമല്ല.












Click it and Unblock the Notifications