സംഘര്‍ഷം: മുസാഫര്‍പൂരില്‍ വീടുകള്‍ക്ക് തീവച്ചു
മാഹ്പൂര്‍: ബീഹാറിലെ മുസാഫര്‍പൂറില്‍ വര്‍ഗീയസംഘര്‍ഷത്തെ തുടര്‍ന്ന് പിന്നോക്ക ജാതിക്കാരുടെ വീടുകള്‍ യാദവവംശക്കാര്‍ തീവച്ചു നശിപ്പിച്ചു.
രാഘോപൂറില്‍ ആറംഗ കുടുംബത്തെ ചുട്ടുകൊന്ന സംഭവത്തെ തുടര്‍ന്നാണ് വര്‍ഗീയ സംഘര്‍ഷം ഉടലെടുത്തത്. മഹ്പൂരില്‍ ഗുരുതരരമായി പൊള്ളലേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിക്കു വോട്ട് ചെയ്യാന്‍ വിസമ്മതിച്ചതിനാണ് തങ്ങളുടെ വീടുകള്‍ ആക്രമിക്കപ്പെട്ടതെന്ന് മുസാഫര്‍പൂരിലെ പിന്നോക്ക ജാതിക്കാര്‍ പറഞ്ഞു. നോനിയ എന്ന പിന്നോക്ക ജാതിയില്‍ പെട്ടവരാണ് ആക്രമണത്തിന് ഇരയായത്.












Click it and Unblock the Notifications