പ്രധാനമന്ത്രി ബുധനാഴ്ച കാര്‍നിക്കോബാര്‍ സന്ദര്‍ശിക്കുന്നു
പോര്‍ട്ട്ബ്ലെയര്‍: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ജനവരി നാല് ബുധനാഴ്ച ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപിലെ കാര്‍നിക്കോബാറിലെ സുനാമി ദുരിതബാധിത പ്രദേശം സന്ദര്‍ശിക്കുന്നു. സുനാമി ദുരന്തത്തിന് ശേഷമുളള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായാണ് പ്രധാനമന്ത്രി ഇവിടം സന്ദര്‍ശിക്കുന്നത്.
കാര്‍നിക്കോബാറില്‍ സുനാമി സ്മൃതിമണ്ഡപത്തില്‍ ആദരാഞ്ജലികളര്‍പ്പിക്കുന്ന മന്‍മോഹന്‍ സിംഗ് ഇവിടെയൊരു സ്റേഡിയത്തിന് തറക്കല്ലിടുകയും ചെയ്യും. കാംപെല്‍ബെ ദ്വീപില്‍ ഒരു ഹോസ്റലിനും അദ്ദേഹം തറക്കല്ലിടും.
സുനാമി ദുരന്തത്തില്‍ മരിച്ച ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥരെ സംസ്കരിച്ചിരിക്കുന്നിടത്ത് പ്രധാനമന്ത്രി റീത്ത് സമര്‍പ്പിക്കും. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെപ്പറ്റി പ്രധാനമന്ത്രി ചര്‍ച്ച നടത്തും.
മൂന്നുദിവസം നീണ്ടുനില്‍ക്കുന്നതാണ് പ്രധാനമന്ത്രിയുടെ ആന്‍ഡമാന്‍-നിക്കോബാര്‍ സന്ദര്‍ശനം.












Click it and Unblock the Notifications