സ്ഫോടകവസ്തുക്കള്‍: കേരള പൊലീസ് ചെന്നൈയില്‍
ചെന്നൈ: കോഴിക്കോട് കെഎസ്ആര്‍ടിസി ബസ്സ്റാന്റില്‍ നിന്നും കണ്ടെടുത്ത ജെലാറ്റിന്‍ സ്റിക്കുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി കോഴിക്കോട് നിന്നുള്ള പൊലീസ് സംഘം തമിഴ്നാട്ടിലെത്തി.
ഡിസംബര്‍ 28ന് ബാംഗ്ലൂരിലെ ഐഐഎസ്സിയില്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കാനായി കര്‍ണാടക പൊലീസ് സംഘവും ചെന്നൈയിലെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ നിന്നും രണ്ടുപേരെ അറസ്റ് ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും പൊലീസ് സംഘം ഇത് നിഷേധിച്ചിട്ടുണ്ട്.
ചെന്നൈയില്‍ നിന്നും മാംഗ്ലൂരിലേക്ക് കടക്കാനൊരുങ്ങിയ ബഷീര്‍, അബ്ദുള്ള എന്നിവരെയാണ് പിടികൂടിയതായി റിപ്പോര്‍ട്ടുകള്‍. ഇവരെ ഇവിടെയുളള ഒരു പൊലീസ് സ്റേഷനില്‍ ചോദ്യം ചെയ്ത് വരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications