അബു സലീമിന്റെ കൂട്ടാളിയെ സിബിഐ അറസ്റ് ചെയ്തു
മുംബൈ: 1993ലെ മുംബൈ സ്ഫോടനക്കേസില്‍ അബു സലീമിന്റെ കൂട്ടാളിയായിരുന്ന റിയാസ് സിദ്ദിഖ്വി എന്നയാളെ സിബിഐ അറസ്റ് ചെയ്തു. ടാഡ കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജനവരി 13 വരെ പൊലീസ് കസ്റഡിയില്‍ റിമാന്റ് ചെയ്തു.
കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇയാളെ റായ്ഗഡ്, താനെ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാനും ടാഡ കോടതി ജഡ്ജി പി.ഡി കോഡെ അനുമതി നല്‍കിയിട്ടുണ്ട്.
സ്ഫോടനത്തില്‍ പങ്കാളിയായ മറ്റൊരാള്‍ക്ക് അബു സലീമിന്റെ നിര്‍ദേശപ്രകാരം ആയുധങ്ങളെത്തിച്ചു കൊടുത്തുവെന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. പ്രദീപ് ജെയിന്‍ വധക്കേസില്‍ നേരത്തെ തന്നെ ഇയാള്‍ മുംബൈ പൊലീസിന്റെ ഭീകരവിരുദ്ധസ്ക്വാഡിന്റെ പിടിയിലായിരുന്നു. കേസ് വിചാരണക്കിടെ സിബിഐയുടെ ആവശ്യപ്രകാരമാണ് ഇയാളെ സിബിഐക്കു വിട്ടുകൊടുത്തത്.
പ്രദീപ് ജെയിന്‍ വധക്കേസിലും കൊലയാളികള്‍ക്ക് ആയുധങ്ങള്‍ എത്തിച്ചു കൊടുത്തുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. മുംബൈ സ്ഫോടനത്തിനും ഈ ആയുധങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് സിബിഐ.












Click it and Unblock the Notifications