ആന്ധ്രയിലെ സംവരണം: ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു
ദില്ലി: ആന്ധ്രയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും മുസ്ലീങ്ങള്‍ക്ക് അഞ്ചുശതമാനം സംവരണം ഏര്‍പ്പെടുത്തിയ ആന്ധ്ര സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയ ഹൈക്കോടതി നിര്‍ദേശം സുപ്രീംകോടതി ശരിവച്ചു.
ചീഫ് ജസ്റിസ് വൈ.കെ സബര്‍വാളിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. സംവരണ ഓര്‍ഡിനന്‍സ് അനുസരിച്ച് ഇതുവരെ പ്രവേശനം നേടിയവരെ പുറത്താക്കരുതെന്നും കോടതി ഉത്തരവുണ്ട്.
ആന്ധ്ര ഹൈക്കോടതി തീരുമാനത്തെ ചോദ്യംചെയ്തു കൊണ്ടുള്ള ഹര്‍ജികളില്‍ സംവരണം സംബന്ധിച്ച തീരുമാനം സുപ്രിം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടിട്ടുണ്ട്.












Click it and Unblock the Notifications