യുപിയില്‍ വിഷമദ്യം കഴിച്ച് ഏഴുപേര്‍ മരിച്ചു
ലക്നൗ: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിഷമദ്യം കഴിച്ച് ഏഴുപേര്‍ മരിച്ചു. യുപിയിലെ ഇത്തവ, ഉന്നവോ ജില്ലകളിലാണ് വിഷമദ്യദുരന്തമുണ്ടായത്.
ഇത്തവയിലെ സാംഹോ, കാഠ്മാവ് ജില്ലകളിലാണ് പുതുവര്‍ഷാഘോഷത്തോടനുബന്ധിച്ച് മദ്യം കഴിച്ച അഞ്ചുപേര്‍ മരിച്ചത്. ഉന്നാവോയിലെ കേണ്ടകരേ ഗ്രാമത്തിലാണ് രണ്ടുപേര്‍ മരിച്ചത്.
മദ്യം കഴിച്ച് അവശനിലയിലായ 15ളം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്.












Click it and Unblock the Notifications