തിരുവല്ലയില്‍ ബൈക്കും ട്രാന്‍സ്പോര്‍ട്ട് ബസും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു
തിരുവല്ല: തിരുവല്ലയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്കില്‍ യാത്ര ചെയ്തിരുന്ന സ്ത്രീ മരിച്ചു.
പുതുപ്പളളി പരിയാരം കുഴിയത്ത് കടപ്പില്‍ ഇട്ടി എബ്രഹാമിന്റെ ഭാര്യമേരി എബ്രഹാമാണ് മരിച്ചത്. ഇവര്‍ ഇട്ടിഎബ്രഹാം ഓടിച്ചിരുന് ബൈക്കിനു പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു.
പുളീക്കീഴ് പൊലീസ് സ്റേഷനു മുന്നിലാണ് അപകടം നടന്നത്. 20 മിനിറ്റോളം ചോര വാര്‍ന്ന റോഡില്‍ കിടന്ന ഇവരെ ഭര്‍ത്താവു തന്നെ മുന്‍കയ്യെടുത്താണ് ആശുപത്രിയിലെത്തിച്ചത്. പൊലീസ് സ്റേഷനു മുന്നില്‍ അപകടം നടന്നിട്ടും പൊലീസുകാരാരും ഇടപെട്ടില്ലെന്നും പരാതിയുണ്ട്.
അപകടത്തില്‍ പരിക്കേറ്റ ഇട്ടി എബ്രഹാമിനെ തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications