കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിസ്ഥാന സൗകര്യം ലഭിച്ചാന്‍ പ്ലാച്ചിമട വിടാന്‍ തയ്യാറെന്ന് കൊക്കക്കോള കമ്പനി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മറ്റെവിടെയെങ്കിലും വെള്ളവും മററ് അടിസ്ഥാന സൗകര്യങ്ങളും ലഭിച്ചാല്‍ പ്ലാച്ചിമട വിടാന്‍ തയ്യാറാണെന്ന് കൊക്കക്കോള കമ്പനി അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചു.

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.ബാലകൃഷ്ണന്റെ ആഭിമുഖ്യത്തില്‍ കമ്പനി തുറന്നു പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് ജനുവരി മൂന്ന് ചൊവ്വാഴ്ച നടത്തിയ ചര്‍ച്ചയിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. പെരുമാട്ടി പഞ്ചായത്ത് അധികൃതരും മലിനനിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.

കോള കമ്പനിയുടെ നിര്‍ദേശം പെരുമാട്ടി പഞ്ചായത്ത് അധികൃതരും അംഗീകരിച്ചിട്ടുണ്ട്. നിബന്ധനകള്‍ പാലിക്കാത്തതു കൊണ്ട് കമ്പനി മാറ്റി സ്ഥാപിക്കണമെന്നും പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മൂന്നു നിര്‍ദേശങ്ങളാണ് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നത്. കമ്പനി തുറന്നു പ്രവര്‍ത്തിക്കുക, ഫാക്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം വ്യവസായമേഖലയായി പ്രഖ്യാപിക്കുക, മറ്റൊരു സ്ഥലത്തേക്ക് കമ്പനി മാറ്റുക തുടങ്ങിയവയായിരുന്നു നിര്‍ദേശങ്ങള്‍. ഇവയില്‍ മൂന്നാമത്തേത് സ്വീകാര്യമാണെന്ന് കമ്പനി അറിയിക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X