കുറ്റപത്രം നല്‍കിയില്ല; ഉരുട്ടിക്കൊല പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു
തിരുവനന്തപുരം: ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഉദയ കുമാര്‍ എന്ന യുവാവിനെ ഉരുട്ടിക്കൊന്ന കേസിലെ പ്രതികളായ മൂന്നു പൊലീസുകാര്‍ക്കും കോടതിജാമ്യം അനുവദിച്ചു.
കേസിലെ പ്രതികളായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. പ്രതികള്‍ക്കെതിരായ കുറ്റപത്രം യഥാസമയം സമര്‍പ്പിക്കാതിരുന്നതിനെ തുടര്‍ന്നാണ് കോടതി ജാമ്യം അനുവദിച്ചത്.
പ്രതികള്‍ക്കു ജാമ്യം കിട്ടുന്നതിനായി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നത് വൈകിക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കേസ് രജിസ്റര്‍ ചെയ്ത് അറുപത് ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കോടതിക്കു കേസിലെ പ്രതികള്‍ക്കു ജാമ്യം അനുവദിക്കാം. പ്രതികള്‍ക്കു ജാമ്യം നല്‍കുന്നത് ഒഴിവാക്കാന്‍ കഴിഞ്ഞ ശനിയാഴ്ചയെങ്കിലും കുറ്റപത്രം സമര്‍പ്പിക്കേണ്ടതായിരുന്നു.












Click it and Unblock the Notifications