മന്ത്രിസ്ഥാനം കോഴിക്കോടിനും മലബാറിനുമുള്ള അംഗീകാരം: സുജനപാല്‍
തിരുവനന്തപുരം: തന്നെ മന്ത്രിസ്ഥാനം കോഴിക്കോടിനും മലബാറിനും ലഭിച്ച അംഗീകാരമാണെന്ന് പുതിയ വനംമന്ത്രി എ.സുജനപാല്‍ അറിയിച്ചു. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ തട്ടകം കോഴിക്കോടാണ്. കോഴിക്കോടുകാരനായാണ് താന്‍ ജനിച്ചതും വളര്‍ന്നതും. അതുകൊണ്ട് ഈ മന്ത്രിസ്ഥാനം കോഴിക്കോടിനും മലബാറിനും ലഭിച്ച അംഗീകാരമാണ്. കോഴിക്കോടിന്റെയും മലബാറിന്റേയും വികസനത്തിന് കഴിയുന്നത്ര കാര്യങ്ങള്‍ ചെയ്യും.
പാര്‍ട്ടി തന്നെ മന്ത്രിയാക്കാന്‍ തീരുമാനിച്ചത് രാഷ്ട്രീയ ജീവിതത്തില്‍ തനിക്ക് ലഭിച്ച അംഗീകാരമാണ്. പാര്‍ട്ടിയില്‍ തനിക്ക് നിരവധി സ്ഥാനങ്ങള്‍ വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
1968 മുതല്‍ സജീവ രാഷ്ട്രീയത്തിലുള്ള താന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പാര്‍ട്ടിയിലെത്തിയതെന്നും സുജനപാല്‍ പറഞ്ഞു.












Click it and Unblock the Notifications