മന്ത്രി രാമചന്ദ്രന്‍ രാജിക്കത്ത് നല്‍കിയതായി അഭ്യൂഹം
തിരുവനന്തപുരം: ആരോഗ്യവകുപ്പ് തന്നില്‍ നിന്നും എടുത്തുമാറ്റിയാല്‍ രാജി വയ്ക്കുമെന്ന് ആരോഗ്യവകുപ്പുമന്ത്രി കെ.കെ രാമചന്ദ്രന്‍ മാസ്റര്‍ പറഞ്ഞു. മന്ത്രി രാജി നല്‍കിയതായി അഭ്യൂഹമുണ്ട്.
നേരത്തെ ജനവരി നാല് ബുധനാഴ്ച നടന്ന മന്ത്രിസഭായോഗത്തില്‍ നിന്ന് രാമചന്ദ്രന്‍ മാസ്റര്‍ വിട്ടുനിന്നു. സുജനപാല്‍ സ്ഥാനമേറ്റ ശേഷം നടന്ന മന്ത്രിസഭായോഗത്തില്‍ നിന്നും ക്ഷുഭിതനായി ഇറങ്ങിപ്പോയ രാമചന്ദ്രന്‍ മാസ്റര്‍ തുടര്‍ന്ന് മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാതെ സ്വന്തം ക്യാബിനിലേക്ക് മടങ്ങുകയായിരുന്നു.
അദ്ദേഹം രാജിക്കത്ത് നല്‍കിയതായി അഭ്യൂഹങ്ങളുണ്ടെങ്കിലും രാജിക്കത്ത് നല്‍കിയോ ഇല്ലയോ എന്നതു സംബന്ധിച്ച് വ്യക്തമായി മറുപടി പറയാന്‍ അദ്ദേഹം തയ്യാറായില്ല. തന്നെക്കുറിച്ച് ആരോപണങ്ങളുന്നയിച്ച് ആരോ കള്ളക്കത്തയച്ചിട്ടുണ്ടെന്നും ഇതെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമല്ലാതെ രാജിയെക്കുറിച്ച് വ്യക്തമായൊന്നും പറയാന്‍ മന്ത്രി തയ്യാറായില്ല.
മന്ത്രി രാജി വച്ചുവോയെന്നതിനെ കുറിച്ചും രാജിക്കത്ത് നല്‍കിയോയെന്നത് സംബന്ധിച്ചും വ്യക്തമായി മറുപടി പറയാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വിസമ്മതിച്ചു. രാജിക്കത്ത് നല്‍കിയില്ലെന്ന് വ്യക്തമായി പറയാനും അദ്ദേഹം തയ്യാറായില്ല. ഇതു സംബന്ധിച്ച് രാമചന്ദ്രന്‍ മാസ്ററോട് തന്നെ ചോദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വകുപ്പുകള്‍ മാററാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications