Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫിലോമിനയുടെ ശവസംസ്കാരം നടന്നു

ചെന്നൈ: അന്തരിച്ച പ്രശസ്ത നടി ഫിലേമിനയുടെ സംസ്കാരം നടന്നു. ജനവരി നാല് ബുധനാഴ്ച രാവിലെ നെശപ്പാക്കം സെന്റ് ആന്‍സ് ദേവാലയത്തില്‍ നടന്ന അന്ത്യ ശുശ്രൂഷകള്‍ക്ക് ശേഷം കില്‍പോക്ക് സെമിത്തേരിയില്‍ സംസ്കാരം നടത്തി.

നടന്‍ ജയറാം, വിനീത് തുടങ്ങിയ നിരവധി താരങ്ങളും സിനിമാ പ്രവര്‍ത്തകരും സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തു. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മക്കു വേണ്ടി നടി സുകുമാരി ചടങ്ങില്‍ പങ്കെടുത്തു.

പ്രശസ്ത ചലച്ചിത്ര താരങ്ങളായ ജയഭാരതി, ടി.ആര്‍.ഓമന, വഞ്ചിയൂര്‍ രാധ, കന്യ, മലയാള ചലച്ചിത്ര പരിഷത് വൈസ് പ്രസിഡന്റ് എം.ഒ.ജോസഫ്, മാക്ട അംഗങ്ങളായ രാജഗോപാല്‍, മുരളി തുടങ്ങിയവര്‍ ഫിലോമിനക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി എത്തിയിരുന്നു.

തിങ്കളാഴ്ച രാത്രി ചെന്നൈയിലെ മകന്റെ വസതിയില്‍ വച്ചായിരുന്നു ഫിലോമിനയുടെ അന്ത്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+