സുജനപാല്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് എ.സുജനപാല്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ജനവരി നാല് ബുധനാഴ്ച രാവിലെ പത്ത് മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.
ഗവര്‍ണര്‍ ആര്‍.എല്‍.ഭാട്യ സുജനപാലിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയും മറ്റു മന്ത്രിസഭാംഗങ്ങളും എംഎല്‍എമാരും ചടങ്ങില്‍ പങ്കെടുത്തു.
ഇപ്പോള്‍ തിരുവഞ്ചാവൂര്‍ രാധാകൃഷ്ണന്റെ ചുമതലയിലുള്ള വനം വകുപ്പായിരിക്കും സുജനപാലിന് നല്‍കുക. ഹൈക്കോടതിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് കെ.പി.വിശ്വനാഥന്‍ രാജിവച്ചതോടെയാണ് വനം വകുപ്പിന്റെ അധിക ചുമതല തിരുവഞ്ചൂരിന് നല്‍കിയത്. തനിക്കു വേണ്ടി വകുപ്പ് മാറ്റിവയ്ക്കേണ്ടതില്ലെന്ന് വിശ്വനാഥന്‍ അറിയിച്ചതോടെയാണ് വനം വകുപ്പിന് പുതിയ മന്ത്രിയെ നിയമിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.












Click it and Unblock the Notifications