ദുബായ് ഭരണാധികാരി ഷെയ്ഖ് മക്തൂം അന്തരിച്ചു
ദുബായ്: യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം ബിന്‍ റഷീദ് അല്‍ മക്തൂം അന്തരിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം.
ആസ്ത്രേലിയയില്‍ വച്ചാണ് ഷെയ്ഖ് മക്തൂം അന്തരിച്ചതെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. മരണകാരണം പുറത്തു വിട്ടിട്ടില്ല. നാല്പതു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഏഴു ദിവസം പ്രവര്‍ത്തിക്കില്ല.
ദുബായ് രാജകുമാരന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷിദ് അല്‍ മക്തൂം ആയിരിക്കും പുതിയ ഭരണാധികാരിയെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications