മണ്ണിടിച്ചില്‍: ഇന്തോനേഷ്യയില്‍ 250 പേര്‍ മരിച്ചു
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 250 പേര്‍ മരിച്ചു. ജനവരി നാല് ബുധനാഴ്ച രാവിലെയാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലില്‍ തകര്‍ന്ന ഒരു ഗ്രാമത്തിലുള്ളവരാണ് മരിച്ചവരില്‍ മിക്കവരും.
കിജെറുക് എന്ന ഗ്രാമമാണ് പൂര്‍ണമായും മണ്ണിനടിയിലായത്. അതിരാവിലെ മണ്ണിടിച്ചിലുണ്ടാവുമ്പോള്‍ മിക്കവരും ഉറങ്ങുകയായിരുന്നു. 12 പേരെ മാത്രമാണ് ഇതുവരെ രക്ഷിക്കാനായത്. ഒരു മൃതദേഹം കണ്ടെടുത്തിട്ടുണ്ട്.
ഞായറാഴ്ചയുണ്ടായ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ഇന്തോനേഷ്യയില്‍ 57 പേര്‍ മരിച്ചിരുന്നു. പ്രളയത്തിലും മണ്ണിടിച്ചിലിലും റോഡുകളും പാലങ്ങളും തകര്‍ന്നിരിക്കുകയാണ്.












Click it and Unblock the Notifications