ബാഗ്ദാദില്‍ കാര്‍ബോംബ് സ്ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു
ബാഗ്ദാദ്: ബാഗ്ദാദിലെ ഒരു പൊലീസ് സ്റേഷനു മുന്‍പിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പൊലീസുകാരും ഉള്‍പ്പെടുന്നു.
ജനവരി നാല് ബുധനാഴ്ച ഷിയ ജില്ലയായ കാണ്ഡിമിയയിലാണ് സ്ഫോടനമുണ്ടായത്.
തെക്കന്‍ ബാഗ്ദാദില്‍ പൊലീസും ഭീകരരുമായുണ്ടായ മറ്റൊരു ഏറ്റുമുട്ടലില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പടിഞ്ഞാറന്‍ ബാഗ്ദാദില്‍ ഇറാഖിലെ എണ്ണമന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും മകനും വെടിവയ്പില്‍ കൊല്ലപ്പെട്ടു. ഇവരുടെ ഡ്രൈവര്‍ക്ക് പരിക്കേറ്റു.












Click it and Unblock the Notifications