Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസിനു മുന്നില്‍ ഏറ്റുമുട്ടല്‍

ദില്ലി: സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസിനു മുന്നില്‍ സ്വാമി രാംദേവിന്റെ അനുയായികളും സിപിഎം പ്രവര്‍ത്തകരും ഏറ്റുമുട്ടി. പരസ്പരം കല്ലേറ് നടത്തിയ ഇരുവിഭാഗങ്ങളെയും പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.

രാംദേവിന്റെ മരുന്നില്‍ മൃഗാംശം ഉണ്ടെന്ന സിപിഎം പോളിറ്റ്ബ്യുറോ അംഗം വൃന്ദാകാരാട്ടിന്റെ ആരോപണമാണ് ആര്യസമാജം പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസിനു മുന്നില്‍ ആര്യസമാജം പ്രവര്‍ത്തകര്‍ വൃന്ദ കാരാട്ടിന്റെ കോലം കത്തിച്ചു.

രാവിലെ പതിനൊന്ന് മണിയോടെയാണ് സംഘര്‍ഷം തുടങ്ങിയത്. ഗോലെ മാര്‍ക്കറ്റിലെ സിപിഎം ഓഫീസിനു മുന്നില്‍ നാല്പതോളം വരുന്ന ആര്യസമാജം പ്രവര്‍ത്തകര്‍ തടിച്ചുകൂടിയപ്പോള്‍ സ്വാമി രാംദേവിനെതിരെ മുദ്രാവാക്യങ്ങളുമായി സിപിഎം പ്രവര്‍ത്തകരും രംഗത്തെത്തി. ഇരുവരും പരസ്പരം കല്ലെറിയുകയും ഏറ്റുമുട്ടുകയും ചെയ്തതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി ജനക്കൂട്ടത്തെ പിരിച്ചുവിടുകയായിരുന്നു.

ചില ആര്യസമാജം പ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്തു. സംഭവം നടക്കുമ്പോള്‍ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പോളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരി, എസ്.രാമചന്ദ്രന്‍പിള്ള എന്നിവര്‍ ഓഫീസിലുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+