ദില്ലിയില്‍ മന്ത്രിയുടെ വീടിന് സമീപം മൃതദേഹം കണ്ടെത്തി
ദില്ലി: ദില്ലിയിലെ വിഐപി മേഖലയായ ലോദി എസ്റേറ്റില്‍ ജനവരി അഞ്ച് വ്യാഴാഴ്ച രാവിലെ ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തി.
കേന്ദ്ര ടൂറിസം മന്ത്രി രേണുകാ ചൗധരിയുടെ വീടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മാന്യമായി വസ്ത്രം ധരിച്ച 26 വയസ് വരുന്ന യുവാവിന്റേതാണ് മൃതദേഹം.
മൃതദേഹത്തിന്റെ നെഞ്ചിനു കീഴെ ഇടതുഭാഗത്തായി ഒരു മുറിവിന്റെ അടയാളമുണ്ട്. മരണം നേരത്തെ നടന്നതാവാമെന്നും മൃതദേഹം ഈ പ്രദേശത്ത് ഉപേക്ഷിച്ചതാവാമെന്നും പൊലീസ് പറഞ്ഞു. അന്വേഷണം നടന്നുവരികയാണ്. മൃതദേഹം പോസ്റുമോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.












Click it and Unblock the Notifications