മധ്യപ്രദേശില്‍ സ്ഫോടകവസ്തുക്കളുമായി രണ്ടുപേര്‍ പിടിയില്‍
ഗുണ: മധ്യപ്രദേശില്‍ വന്‍സ്ഫോടകവസ്തു ശേഖരവുമായി രണ്ടുപേരെ അറസ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. വിദിഷ ജില്ലയില്‍ നിന്നുളള ശിവകുമാര്‍ രഘുവംശി, രാംസേവക് രംഘുവംശി എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 550 കിലോ സ്ഫോടകവസ്തുക്കളും 44 ഇലക്ടോണിക് ഡിറേറാണേറ്ററുകളും കണ്ടെടുത്തിട്ടുണ്ട്.
ജനവരി മൂന്നിനും നാലിനും രാത്രി ആവശ്യമായ പെര്‍മിറ്റ് കൂടാതെ സ്ഫോടകവസ്തുക്കള്‍ ജീപ്പില്‍ കൊണ്ടുവരുമ്പോഴാണ് ഇവരെ അറസ്റ് ചെയ്തത്.
മഹാരാഷ്ട്രയിലെ റോയല്‍ഗോണില്‍ നിന്നാണ് സ്ഫോടകവസ്തുക്കള്‍ കൊണ്ടുവന്നിരുന്നത്. ഇവ 4400 കാപ്സൂളുകളിലാക്കിയാണ് സൂക്ഷിച്ചിരുന്നത്.
ഇവരെപ്പറ്റി കൂടുതല്‍ അന്വേഷിക്കാന്‍ ഒരു സംഘം വിദിഷയിലേക്ക് പോയിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി സംഘത്തെ മഹാരാഷ്ട്രയിലേക്കും അയക്കുമെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications