കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അലിഗഡ് സര്‍വകലാശാലക്ക് ന്യൂനപക്ഷ പദവിയില്ല

  • By Staff
Google Oneindia Malayalam News

അലാഹാബാദ്: അലിഗഡ് സര്‍വകലാശാലക്ക് ന്യൂനപക്ഷ പദവി നല്‍കിയ നടപടി ഭരണഘടനവിരുദ്ധമാണെന്ന അലാഹാബാദ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവച്ചു.

ചീഫ് ജസ്റ്റിസ് എ.എന്‍ റായ്, ജസ്റിസ് അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

സര്‍വകലാശാലക്ക് ന്യൂനപക്ഷപദവി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ഹൈക്കോടതി സിംഗിള്‍ ബഞ്ച് 2005 ഒക്ടോബറില്‍ റദ്ദാക്കിയിരുന്നു. ഇതിനെതിരെ അലിഗഢ് സര്‍വകലാശാലയും കേന്ദ്രവും നല്‍കിയ ഹര്‍ജിയിലാണ് ഈ വിധി.

മുസ്ലീമുകള്‍ക്ക് സര്‍വകലാശാലയില്‍ 50 ശതമാനം സംവരണം നല്‍കാനുള്ള തീരുമാനവും ഹൈക്കോടതി നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X