ഐഐഎസ്സി: അറസ്റിലായയാളെ ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി
ചെന്നൈ: ബാംഗ്ലൂരിലെ ഐഐഎസ്സി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ അറസ്റിലായ രണ്ടുപേരില്‍ ഒരാളെ ജനവരി അഞ്ച് വ്യാഴാഴ്ച ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി. ബഷീര്‍ എന്നയാളെയാണ് ഉച്ചതിരിഞ്ഞ് കര്‍ണാടക പൊലീസ് സംഘം കൊണ്ടുപോയത്.
ബുധനാഴ്ച രാത്രി ഇയാളെ ചോദ്യം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ചിന്താദ്രിപേട്ട് പൊലീസ് സ്റേഷനിലാണ് 10 മണിക്കൂറോളം ഇയാളെ ചോദ്യം ചെയ്തത്. ബഷീറിനെ ബാംഗ്ലൂരിലേക്ക് കൊണ്ടുപോകുന്നതിന് മുന്‍പ് പൊലീസ് ചെന്നൈ പൊലീസ് കമ്മീഷണറെ കണ്ടിരുന്നു. ഉറുദുവും കന്നഡയും മാത്രമാണ് ബഷീറിന് അറിയാവുന്ന ഭാഷകള്‍.
നേരെത്തെ സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ രണ്ടുപേരെ അറസ്റ് ചെയ്തതായുള്ള വാര്‍ത്തകള്‍ പൊലീസ് നിഷേധിച്ചിരുന്നു.












Click it and Unblock the Notifications